how is my blog

Tuesday, March 16, 2010

ഇഷ്ട പ്രണയം

കോട മഞ്ഞുറങ്ങുന്ന താഴ്വരയിലെ
തണുത്ത സന്ഡ്യപോലെ , എന്റെ
ഹൃദയത്തില്‍ നീ വന്നപ്പോഴും ,
ഹൃദയ തന്ത്രികള്‍ മീട്ടിയ സ്നേഹ-
ഗാനത്തില്‍ നാമലിഞ്ഞു ചേരുന്നത്
അറിയാതെ ഞാന്‍ അറിഞ്ഞു
പാതിരാകാറ്റിന്‍ പല്ലവി കേട്ടു-
കിടക്കുമ്പോള്‍ നിശാഗന്തിപോലെ
നീയെന്റെ കിനാവുകളില്‍
വിരിയുന്നതും ഞാന്‍ അറിഞ്ഞു

Sunday, February 28, 2010

മോഹം


കാണാതിരിക്കുമ്പോള്‍ കാണുവാന്‍ മോഹം
കണ്ടോന്നിരിക്കുമ്പോള്‍ മിണ്ടുവാന്‍ മോഹം
മിണ്ടികൊണ്ടിരിക്കുമ്പോള്‍ ഒന്ന് തൊടുവാന്‍ മോഹം
എന്നിണകിളിയോടൊന്നിച്ച് പറക്കുവാന്‍ മോഹം
ഒന്നിച്ചു സല്ലപിച്ച് പറക്കുവാന്‍ മോഹം

Monday, December 7, 2009

ഒന്നായിരുന്നെങ്കിലും......

ഒന്നായിരുന്നെങ്കിലും......ചിതറുന്ന സ്നേഹം
മിന്നി മറയുന്ന ഓര്‍മകള്‍ മായുന്നു
ഒറ്റപെടലിന്‍ വിതുമ്പുന്ന ദു:ഖത്തെ
എത്തിപിടിക്കാ‍ന്‍ ശ്രമിച്ചിരുന്നില്ല ഞാന്‍
എങ്കിലും ഓളത്തില്‍ ചെന്നെത്തി ഞാനിപ്പോള്‍
എത്രയോ ദൂരം അകലെയാണിപ്പോഴും
സ്വാര്‍ത്ത ലാഭത്തിന്‍ മാധുര്യമുണ്ണുവാന്‍
ഓര്‍ത്തു വിലസ്സുന്നു ചുറ്റിലുമായ് ചിലര്‍
മന്തഹാസത്തിലും അന്തരംഗങ്ങളില്‍
മന്ത്രിചെതെന്തന്നറിഞ്ഞില്ല ഞാന്‍
മാറ്റി മറിക്കാന്‍ ശ്രമിക്കുന്നവര്‍ നിങ്ങള്‍
മാറുന്നതേതു വിധമെന്നതോര്‍ക്കണം
ആരെയും തമ്മിലിണക്കി പിണക്കുവാന്‍
ആഗ്രഹിച്ചില്ല നാം കാട്ടും കുസ്ര് തികള്‍
എന്തിനെന്നുള്ള ചിന്ത കടക്കുകില്‍
എല്ലാം നിമിഷം അലിഞ്ഞു പോയീടുമോ...?
എങ്കിലും ഓളത്ത്hല്‍ ചെന്നെത്തി ഞാനിപ്പോള്‍
എത്രയോ ദൂരം അകലെയാണിപ്പോഴും
നീറുന്ന സത്യങ്ങള്‍ നിത്യവും ഓര്‍ത്തെന്റെ
മിഴിനീരില്‍ നിന്നില്ല സ്വാന്തനഗീതങ്ങള്‍
ഒന്നു ഞാന്‍ ഓര്‍ക്കുന്നു എല്ലാം അറിയുന്ന
ജീവിത സ്പന്തനം ഊഴിയില്‍ കാണുമോ
ഒന്നിച്ചു നീങ്ങുവാന്‍ ഒന്നായി കാണുവാന്‍
എന്തിനി എന്നുഞാന്‍ ആശിച്ചു പോകുന്നു.

Sunday, November 29, 2009

നീയും ഞാനും

നീയെത്ര പെയ്ത് തീര്‍ന്നിട്ടും ഞാന്‍ നിറഞ്ഞില്ല,
മുടിയഴിച്ചിട്ട് കൊടുങ്കാറ്റായ് വന്നിട്ടും ഞാന്‍ ആടിയുലഞ്ഞില്ല,
ഒടുവില്‍ ഇടിമിന്നലായ് വന്ന് എന്നെ തൊട്ടപ്പോഴാണ്
നീയും ഞാനും അലിഞ്ഞില്ലതായത്.പ്രണയം പുണലരലും ഇല്ലാതാകലുമാണ്

Tuesday, November 24, 2009

പ്രണയ മഴ

എന്റെ നെടുവീര്‍പ്പുകള്‍ ആവിയായ് കുമിഞ്ഞു കൂടിയാണ് മേഘങ്ങള്‍ ഉണ്ടാകുന്നത്.
അവള്‍ പറഞ്ഞു.

എന്റെ ആശയുടെ കിരണങ്ങളാണ് മിന്നല്‍ പിണരുകളാകുന്നത്.
അവന്‍ പറഞ്ഞു.

എന്റെ ഹൃദയമിടിപ്പുകളാണ് ഇടിയൊച്ചകളായി നിന്റെ കാതില്‍ എത്തുന്നത്.
അവള്‍ പറഞ്ഞു.

വീണ്ടും അവള്‍ പറഞ്ഞു:“ഇനി എനിക്കൊന്ന് പെയ്തു തരണം”

അവള്‍ പറഞ്ഞു തീരുന്നതിനു മുന്‍പ് അവനൊരു കാറ്റായി , കൊടും കാറ്റായി മാറി.........

Tuesday, September 15, 2009

തൊട്ടവാടി ഉടന്‍ വരുന്നു


ഓര്‍മ്മകളുടെ വര്‍ണ്ണ ചിറകിലേറി ദാ വരുന്നു നിങ്ങളുടെ തൊട്ടാവാ‍ടി............
കാണാം അതികം വൈകാതെ



കാത്തിരിക്കുക




സ്നേഹത്തോടെ



നിങ്ങളുടെയല്ലാം തൊട്ടാവാടി

Saturday, August 11, 2007

അവളും , അവനും

“നിനക്കെന്താണ് വേണ്ടത്?”അവന്‍ ചോദിച്ചു.“
ഒരു കുമ്പിള്‍ മഴ.ഒരു കുടം നിറയെ ഭൂമി നിറയെ”
അവള്‍ ആവേശത്തോടെ പറഞ്ഞു.
“പിന്നെ”?അവന്‍ ചോദിച്ചു.
“തലക്ക് ഒരു ചൊട്ടു പോലെ ഒരു ഇടി”
എന്നെ പിടിച്ചുലക്കാന്‍,ഭൂമിയെ പിടിച്ചുലക്കാനൊരു
ഇടി അവള്‍ പറഞ്ഞു.
“പിന്നെയോ?”
“അതോടൊപ്പം എന്റെ മുഖം കാണാന്‍
എന്നെ തന്നെ കാണാന്‍ ഈ ഭൂമിയെ മുഴുവന്‍
കാണാന്‍ ഒരു മിന്നല്‍
“.അവന്‍ പുഞ്ചിരിച്ചു.
എന്നിട്ട് ഒരു മഴയായി അവളെ തഴുകി,
ഒരു ഇടിയായി അവളെ ഉണര്‍ത്തി,ഒരു മിന്നലായി
അവള്‍ക്ക് നിത്യവെളിച്ചം നല്‍കി.