ഒന്നായിരുന്നെങ്കിലും......ചിതറുന്ന സ്നേഹം
മിന്നി മറയുന്ന ഓര്‍മകള്‍ മായുന്നു
ഒറ്റപെടലിന്‍ വിതുമ്പുന്ന ദു:ഖത്തെ
എത്തിപിടിക്കാന്‍ ശ്രമിച്ചിരുന്നില്ല ഞാന്‍
എങ്കിലും ഓളത്തില്‍ ചെന്നെത്തി ഞാനിപ്പോള്‍
എത്രയോ ദൂരം അകലെയാണിപ്പോഴും
സ്വാര്‍ത്ത ലാഭത്തിന്‍ മാധുര്യമുണ്ണുവാന്‍
ഓര്‍ത്തു വിലസ്സുന്നു ചുറ്റിലുമായ് ചിലര്‍
മന്തഹാസത്തിലും അന്തരംഗങ്ങളില്‍
മന്ത്രിചെതെന്തന്നറിഞ്ഞില്ല ഞാന്‍
മാറ്റി മറിക്കാന്‍ ശ്രമിക്കുന്നവര്‍ നിങ്ങള്‍
മാറുന്നതേതു വിധമെന്നതോര്‍ക്കണം
ആരെയും തമ്മിലിണക്കി പിണക്കുവാന്‍
ആഗ്രഹിച്ചില്ല നാം കാട്ടും കുസ്ര് തികള്‍
എന്തിനെന്നുള്ള ചിന്ത കടക്കുകില്‍
എല്ലാം നിമിഷം അലിഞ്ഞു പോയീടുമോ...?
എങ്കിലും ഓളത്ത്hല്‍ ചെന്നെത്തി ഞാനിപ്പോള്‍
എത്രയോ ദൂരം അകലെയാണിപ്പോഴും
നീറുന്ന സത്യങ്ങള്‍ നിത്യവും ഓര്‍ത്തെന്റെ
മിഴിനീരില്‍ നിന്നില്ല സ്വാന്തനഗീതങ്ങള്‍
ഒന്നു ഞാന്‍ ഓര്‍ക്കുന്നു എല്ലാം അറിയുന്ന
ജീവിത സ്പന്തനം ഊഴിയില്‍ കാണുമോ
ഒന്നിച്ചു നീങ്ങുവാന്‍ ഒന്നായി കാണുവാന്‍
എന്തിനി എന്നുഞാന്‍ ആശിച്ചു പോകുന്നു.
Monday, December 7, 2009
Subscribe to:
Posts (Atom)
