how is my blog

Friday, July 20, 2007

പ്രണയം

സുന്ദര സ്വപ്നത്തിലെന്ന പോലെ
ഈ ലോകം മുഴുവന്‍ പാറിനടക്കാന്‍ നാം
കൊതിക്കറില്ലെമറ്റല്ലാം മറന്ന്
മനസ്സ് സുഖമുള്ള സങ്കല്പത്തിലൂടെ
സ ഞ്ച് രിക്കുമ്പോള്‍പ്രക്രതിപോലും
നമ്മോടൊപ്പം പ്രണയത്തിനു കൂട്ടായി
ഉണ്ടായിരിക്കണമെന്ന് നാം ആഗ്രഹിക്കാറില്ലെ.
ഒരു പൂമ്പാറ്റയെ പോലെ വര്‍ണ്ണ ചിറകുകള്‍
വിരിച്ച് വിണ്ണിലും,മണ്ണിലും,
പുല്ലിലും,പൂവിലുമല്ലാംപാറിനടന്ന്
സന്തോഷത്താല്‍ മതി മറക്കുമ്പോള്‍പ്രണയം
അതീവ സുന്ദരമാകുന്നു
ഒരു പുലര്‍ക്കാല സ്വപ്നം പോലെ.............................!

Wednesday, July 18, 2007

ഇഷ്ടം......

വേഴാമ്പല്‍ മഴക്കായ് കാത്തിരിക്കും പോലെ
ഞാന്‍ നിനക്കായ് കാത്തിരിക്കുന്നു
ആയിരം കണ്ണുകളുമായ് ,
നെടുവീര്‍പ്പിന്റെ ചുടു കാറ്റിനും
മിഴിയോരം നിറഞ്ഞു നില്‍ക്കുന്ന കണ്ണീരിനും
എന്നെ ദുഖിതനാക്കാന്‍ കഴിയില്യാ.
നിന്റെ ഓര്‍മ്മകള്‍ എനിക്ക് ആശ്വാസമാകുന്നു
നിമിഷങ്ങള്‍ എനിക്ക് ചിലപ്പോള്‍
വര്‍ഷങ്ങള്‍ പോലെ തോന്നിയേക്കാം
നിന്നെ വീണ്ടും കണ്ടു-
മുട്ടുന്നനിമിഷങ്ങള്‍ ഞാന്‍ കാത്തിരിക്കുന്നു.............

കണ്ണുകള്‍ പൂ‍ട്ടിയാല്‍ മനസ്സിണ്ടെ

കണ്ണുകള്‍ തുറക്കുന്നു.
അവിടെ നിന്നോടൊപ്പമുണ്ടായിരുന്ന
മധുര മായ ഓര്‍മ്മകള്‍ മാത്രം.
ഇവിടെ ഞാന്‍ ഒറ്റക്കാണ്,
എങ്കിലും,
നിന്ടെ ഓര്‍മ്മകള്‍എനിക്ക്
ജീവന്‍ പകര്‍ന്ന്കൊണ്ടേയിരിക്കും............!

Monday, July 16, 2007

പ്രണയവും വിരഹവും

പ്രണയിച്ച് അടുത്തറിഞ്ഞ മനസ്സുകള്‍
വേര്‍പിരിയേണ്ടതായിവരാറുണ്ട്.

ഹ്രിദയ താളങ്ങള്‍ ഒന്നായിരുന്നവര്‍ക്ക്,
എത്ര അകലെ ആയിരുന്നാലും
മനസ്സുകള്‍ തിരിച്ച് അറിയാന്‍
കഴിയാവുന്ന വിതം
പ്രണയിച്ചനുഭവിച്ചിരിക്കും.
ഒന്നായി തീരാമെന്ന പ്രതീക്ഷകള്‍
ഓരോന്നായി അവസ്സാനിക്കുമ്പോഴും
മനസ്സുകള്‍ തീവ്രമായി അടുത്ത് കൊണ്ടിരിക്കും.
വിരഹം ഒരു ഗാനം പോലെ പാടുന്നതായും,
അതു കേട്ട് ഹ്രിദയം തേങ്ങുന്നതായും തോന്നാം.
കാണാനോ, ആശ്വസിപ്പിക്കാനോ കഴിയാത്ത വിതം
മനസ്സുകള്‍ പരസ്പരം സ്വാന്തനിപ്പിച്ചു കൊണ്ടിരിക്കും.
ആ സ്വാന്തനം ഒരു താരാട്ടായി,
മൌനമായ വേദനകള്‍ക്കും,
നെടുവീര്‍പ്പുകള്‍ക്കിടയിലും
നമുക്ക് ജീവന്‍ പകര്‍ന്ന് കൊണ്ടേയിരിക്കും.................!

Thursday, July 12, 2007

വിരഹം........

എന്റെ മനസ്സ് നിന്നെ ഓര്‍ത്ത് തേങ്ങുകയാണ്
എന്റെ തേങ്ങലുകള്‍ക്ക് കൂട്ടയി എന്റെ-
ദുഖങ്ങള്‍ മത്രം......
നമ്മൊളൊന്നിച്ചു നടന്ന വഴികളില്‍
ഇന്നന്റെ കണ്ണുനീരാണ്
ഇന്നന്റെ ആശകള്‍ക്കും മോഹങ്ങള്‍ക്കും
പകരം എന്റെ ദുഖങ്ങലും കണ്ണുനീരുമാണ്
നീ എവിടെയാണ്
എന്തിനാണ് നീ എനിക്ക് ആശകള്‍ തന്നത്
എന്തിനാണ് നീ എന്നെ വിട്ടു പോയത്

Tuesday, July 10, 2007

മഴവില്ലും , പ്രണയവും

മഴവില്ല് വിരിഞ്ഞു നില്‍ക്കുന്ന ആകാശം കാണാന്‍ എത്ര മനോഹരമാണ്.
മനസ്സ് പ്രണയം വന്ന് നിറയുമ്പോള്‍
എല്ലാവരുടെയും ജീവിതവും
വര്‍ണ്ണങ്ങള്‍ നിറഞ്ഞതാകുന്നില്ലെ?
പൂവായി വിരിഞ്ഞ കണ്ണുകള്‍ക്ക് ,

ഹംസഗാ‍നമായ കാതുകള്‍ക്ക് ,
കുളിര്‍ തന്നലായി മാറി മനസ്സ്. ,
രഗോത്സവമായി മാറി പ്രണയം .
മഴവില്ല് മാഞ്ഞു പോകുന്ന പോലെ ,
ഒരു വാക്ക് പോലും പറയാതെ ,
ഒരിറ്റ് കണ്ണീര്‍ പോലും ഇറ്റാതെ ,
ജീവിതത്തില്‍ നിന്ന് തന്നെ പ്രണയിനി
മാഞ്ഞു പോകുമ്പോള്‍ ......
വര്‍ണ്ണങ്ങള്‍‍ വിരിച്ച് ,

മനസ്സ് ഒരു മഴവില്ലായി ,
വിരിഞ്ഞു നില്‍ക്കാന്‍ ആശിക്കയല്ലാതെ ,
പോകരുതെ എന്നു പറയാനല്ലാതെ .......................
ഓര്‍മ്മകളിലൂടെ വിരിഞ്ഞു
നില്‍ക്ക തന്നെ ചെയ്യും
പ്രണയം.

Monday, July 9, 2007

അറിയാത്ത വേദന

എന്തിനു വേണ്ടിയാണ് നമ്മള്‍ അടുത്തത്?
അറിഞ്ഞു കൂടാ.
എന്തിനു വേണ്ടിയാണ് നമ്മള്‍ വഴക്കടിച്ചത് ?
അറിഞ്ഞു കൂടാ.
എന്തിനു വേണ്ടിയാണ് നമ്മള്‍ സ്നേഹിച്ചത്?
അറിഞ്ഞു കൂടാ.
എന്തിനു വേണ്ടിയാണ് നമ്മള്‍ പിണങ്ങിയത് ?
അറിഞ്ഞു കൂട.
നീ എനിക്കാരായിരുന്നു?
അറിഞ്ഞു കൂടാ.
ഞാന്‍ നിനക്കാരായിരുന്നു?
അറിഞ്ഞു കൂട.
നിന്റെ മനസ്സില്‍ എന്തായിരുന്നു ?
അറിഞ്ഞു കൂടാ.
എന്റെ മനസ്സില്‍ എന്തായിരുന്നു ?
അറിഞ്ഞു കൂടാ.
ഒന്ന് മാത്രം എനിക്കറിയാം
ഇപ്പോള്‍ രണ്ട് മനസ്സുകളില്‍ വേദനയാണ്.
എന്തിനോ ഏതിനോ വേണ്ടിയുള്ള വേദന........!

Saturday, July 7, 2007

സ്വപനങ്ങള്‍

നിന്റെ ഈ മൌനം മറ്റൊരു വിരഹത്തിനോ..?
നിനക്കായ് കാത്തു വെച്ച സ്വപനങ്ങള്‍
സ്വയം ഇല്ലാതാവുകയണോ..?
എന്നെ തനിച്ചാക്കി പോയ എന്റെ
മഞ്ഞു തുള്ളിയെ പോലെ യാണോ നീയും?
നിന്റെ സ്വപ്നങ്ങളില്‍ ഞാന്‍ ഇല്ലായിരുന്നോ?
നിനക്കായ് കാത്ത് വെച്ച സ്വപ്നങ്ങള്‍
നീ ഇല്ലാതാക്കുകയാണോ...?

Thursday, July 5, 2007

പ്രണയവും രത്രിയും

രാത്രികളെന്നും പ്രണയത്തിന് ഏറെ മാറ്റുകൂട്ടുന്നു,
നിഴലും നിലാവും പ്രണയിക്കുന്ന മനോഹരമായ രാത്രികള്‍
മനസ്സിന്റെ താഴ്വാരങ്ങളില്‍ പ്രണയം വിരിയിച്ച്.........
രത്രിയിലെ മൂക സൌന്ദര്യം പ്രണയാദ്രമായ

മനസ്സ് പോലെ ശാന്തമാണ്

ഈ രാത്രിയില്‍ പ്രണയിനി കൂടെ ഉണ്ടാവണമെന്ന്
ആഗ്രഹിക്കാത്തവര്‍ ആരാണ് ....?

ഏഴഴകുള്ള തേരില്‍ ഏഴു സ്വരങ്ങളും പാടി
പ്രണയത്തിന്റെ മാസ്മരിക ലോകത്തേക്ക്
യാത്രയാകാന്‍ ആരാണ് ആഗ്രഹിക്കാത്തത് ........................................!

Tuesday, July 3, 2007

യാത്ര

നീ എന്നെ വിട്ടു പോയ ആ ദിവസ്സം ,

നീ എന്റെ ഹ്രദയം പറിച്ചു കൊണ്ട്
പോയ ആ നിമിഷം,

എന്റെ മിഴികള്‍ നിറഞ്ഞ ആ നിമിഷം,

എന്റെ സ്വപനങ്ങള്‍ ഇല്ലാതായ ആ
രാത്രിയില്‍

‍ഞാന്‍ മനസ്സ് കൊണ്ട് ഈ ലോകത്തോട് യാത്ര
പറഞ്ഞു.............!

Monday, July 2, 2007

ഇഷ്ടം

വേഴാമ്പല്‍ മഴക്കായ് കാത്തിരിക്കും പോലെ
ഞാന്‍ നിനക്കായ് കാത്തിരിക്കുന്നു
ആയിരം കണ്ണുകളുമായ് ,
നെടുവീര്‍പ്പിന്റെ ചുടു കാറ്റിനും
മിഴിയോരം നിറഞ്ഞു നില്‍ക്കുന്ന കണ്ണീരിനും
എന്നെ ദുഖിതനാക്കാന്‍ കഴിയില്യാ.
നിന്റെ ഓര്‍മ്മകള്‍ എനിക്ക് ആശ്വാസമാകുന്നു
നിമിഷങ്ങള്‍ എനിക്ക് ചിലപ്പോള്‍
വര്‍ഷങ്ങള്‍ പോലെ തോന്നിയേക്കാം
നിന്നെ വീണ്ടും കണ്ടു മുട്ടുന്നനിമിഷങ്ങള്‍
ഞാന്‍ കാത്തിരിക്കുന്നു......................................!