how is my blog

Saturday, August 11, 2007

അവളും , അവനും

“നിനക്കെന്താണ് വേണ്ടത്?”അവന്‍ ചോദിച്ചു.“
ഒരു കുമ്പിള്‍ മഴ.ഒരു കുടം നിറയെ ഭൂമി നിറയെ”
അവള്‍ ആവേശത്തോടെ പറഞ്ഞു.
“പിന്നെ”?അവന്‍ ചോദിച്ചു.
“തലക്ക് ഒരു ചൊട്ടു പോലെ ഒരു ഇടി”
എന്നെ പിടിച്ചുലക്കാന്‍,ഭൂമിയെ പിടിച്ചുലക്കാനൊരു
ഇടി അവള്‍ പറഞ്ഞു.
“പിന്നെയോ?”
“അതോടൊപ്പം എന്റെ മുഖം കാണാന്‍
എന്നെ തന്നെ കാണാന്‍ ഈ ഭൂമിയെ മുഴുവന്‍
കാണാന്‍ ഒരു മിന്നല്‍
“.അവന്‍ പുഞ്ചിരിച്ചു.
എന്നിട്ട് ഒരു മഴയായി അവളെ തഴുകി,
ഒരു ഇടിയായി അവളെ ഉണര്‍ത്തി,ഒരു മിന്നലായി
അവള്‍ക്ക് നിത്യവെളിച്ചം നല്‍കി.

Monday, August 6, 2007

പ്രണയം...............

പ്രണയം കവിത പോലെയോ,
രാഗം പോലെയോ,അതിലും-
മനോഹരമായി പുറത്ത് വരേണ്ട
ആ പ്രണയസംഗീതം
മനസ്സില്‍ തങ്ങി നില്‍ക്കുമ്പോള്‍
ആഗ്രഹിച്ചു പോകും മൌനം വിട്ട്
പ്രണയം ചിറക് വിടര്‍ത്തി പറന്നിരുന്നെങ്കിലെന്ന്,
പ്രിയന്റെ നിന്ദ്രയില്‍ സ്വപ്നമായും
തഴുകുന്ന കുളിര്‍കാറ്റായും
പ്രണയം മാറിയിരുന്നെങ്കിലെന്ന്

ഇളം തെന്നല്‍ ഇലകളെ തഴുകുന്നപോലെ
കടലിന്റെ മൂളലില്‍ കര ഉറങ്ങുന്നത് പോലെയും
പ്രണയയാമങ്ങള്‍ അലങ്കരികമായിരുന്നു.....

പ്രകടിപ്പിക്കാതെ മനസ്സില്‍ നിറയുന്ന പ്രണയം
പാടാത്ത ഗാനം പോലെയല്ലെ.............