how is my blog

Tuesday, March 16, 2010

ഇഷ്ട പ്രണയം

കോട മഞ്ഞുറങ്ങുന്ന താഴ്വരയിലെ
തണുത്ത സന്ഡ്യപോലെ , എന്റെ
ഹൃദയത്തില്‍ നീ വന്നപ്പോഴും ,
ഹൃദയ തന്ത്രികള്‍ മീട്ടിയ സ്നേഹ-
ഗാനത്തില്‍ നാമലിഞ്ഞു ചേരുന്നത്
അറിയാതെ ഞാന്‍ അറിഞ്ഞു
പാതിരാകാറ്റിന്‍ പല്ലവി കേട്ടു-
കിടക്കുമ്പോള്‍ നിശാഗന്തിപോലെ
നീയെന്റെ കിനാവുകളില്‍
വിരിയുന്നതും ഞാന്‍ അറിഞ്ഞു

Sunday, February 28, 2010

മോഹം


കാണാതിരിക്കുമ്പോള്‍ കാണുവാന്‍ മോഹം
കണ്ടോന്നിരിക്കുമ്പോള്‍ മിണ്ടുവാന്‍ മോഹം
മിണ്ടികൊണ്ടിരിക്കുമ്പോള്‍ ഒന്ന് തൊടുവാന്‍ മോഹം
എന്നിണകിളിയോടൊന്നിച്ച് പറക്കുവാന്‍ മോഹം
ഒന്നിച്ചു സല്ലപിച്ച് പറക്കുവാന്‍ മോഹം