ഒന്നായിരുന്നെങ്കിലും......ചിതറുന്ന സ്നേഹം
മിന്നി മറയുന്ന ഓര്‍മകള്‍ മായുന്നു
ഒറ്റപെടലിന്‍ വിതുമ്പുന്ന ദു:ഖത്തെ
എത്തിപിടിക്കാന്‍ ശ്രമിച്ചിരുന്നില്ല ഞാന്‍
എങ്കിലും ഓളത്തില്‍ ചെന്നെത്തി ഞാനിപ്പോള്‍
എത്രയോ ദൂരം അകലെയാണിപ്പോഴും
സ്വാര്‍ത്ത ലാഭത്തിന്‍ മാധുര്യമുണ്ണുവാന്‍
ഓര്‍ത്തു വിലസ്സുന്നു ചുറ്റിലുമായ് ചിലര്‍
മന്തഹാസത്തിലും അന്തരംഗങ്ങളില്‍
മന്ത്രിചെതെന്തന്നറിഞ്ഞില്ല ഞാന്‍
മാറ്റി മറിക്കാന്‍ ശ്രമിക്കുന്നവര്‍ നിങ്ങള്‍
മാറുന്നതേതു വിധമെന്നതോര്‍ക്കണം
ആരെയും തമ്മിലിണക്കി പിണക്കുവാന്‍
ആഗ്രഹിച്ചില്ല നാം കാട്ടും കുസ്ര് തികള്‍
എന്തിനെന്നുള്ള ചിന്ത കടക്കുകില്‍
എല്ലാം നിമിഷം അലിഞ്ഞു പോയീടുമോ...?
എങ്കിലും ഓളത്ത്hല്‍ ചെന്നെത്തി ഞാനിപ്പോള്‍
എത്രയോ ദൂരം അകലെയാണിപ്പോഴും
നീറുന്ന സത്യങ്ങള്‍ നിത്യവും ഓര്‍ത്തെന്റെ
മിഴിനീരില്‍ നിന്നില്ല സ്വാന്തനഗീതങ്ങള്‍
ഒന്നു ഞാന്‍ ഓര്‍ക്കുന്നു എല്ലാം അറിയുന്ന
ജീവിത സ്പന്തനം ഊഴിയില്‍ കാണുമോ
ഒന്നിച്ചു നീങ്ങുവാന്‍ ഒന്നായി കാണുവാന്‍
എന്തിനി എന്നുഞാന്‍ ആശിച്ചു പോകുന്നു.
Monday, December 7, 2009
Sunday, November 29, 2009
നീയും ഞാനും
നീയെത്ര പെയ്ത് തീര്‍ന്നിട്ടും ഞാന്‍ നിറഞ്ഞില്ല,
മുടിയഴിച്ചിട്ട് കൊടുങ്കാറ്റായ് വന്നിട്ടും ഞാന്‍ ആടിയുലഞ്ഞില്ല,
ഒടുവില്‍ ഇടിമിന്നലായ് വന്ന് എന്നെ തൊട്ടപ്പോഴാണ്
നീയും ഞാനും അലിഞ്ഞില്ലതായത്.പ്രണയം പുണലരലും ഇല്ലാതാകലുമാണ്
മുടിയഴിച്ചിട്ട് കൊടുങ്കാറ്റായ് വന്നിട്ടും ഞാന്‍ ആടിയുലഞ്ഞില്ല,
ഒടുവില്‍ ഇടിമിന്നലായ് വന്ന് എന്നെ തൊട്ടപ്പോഴാണ്
നീയും ഞാനും അലിഞ്ഞില്ലതായത്.പ്രണയം പുണലരലും ഇല്ലാതാകലുമാണ്
Tuesday, November 24, 2009
പ്രണയ മഴ
എന്റെ നെടുവീര്‍പ്പുകള്‍ ആവിയായ് കുമിഞ്ഞു കൂടിയാണ് മേഘങ്ങള്‍ ഉണ്ടാകുന്നത്.
അവള്‍ പറഞ്ഞു.
എന്റെ ആശയുടെ കിരണങ്ങളാണ് മിന്നല്‍ പിണരുകളാകുന്നത്.
അവന്‍ പറഞ്ഞു.
എന്റെ ഹൃദയമിടിപ്പുകളാണ് ഇടിയൊച്ചകളായി നിന്റെ കാതില്‍ എത്തുന്നത്.
അവള്‍ പറഞ്ഞു.
വീണ്ടും അവള്‍ പറഞ്ഞു:“ഇനി എനിക്കൊന്ന് പെയ്തു തരണം”
അവള്‍ പറഞ്ഞു തീരുന്നതിനു മുന്‍പ് അവനൊരു കാറ്റായി , കൊടും കാറ്റായി മാറി.........

Tuesday, September 15, 2009
തൊട്ടവാടി ഉടന്‍ വരുന്നു
Subscribe to:
Posts (Atom)