വേഴാമ്പല്‍ മഴക്കായ് കാത്തിരിക്കും പോലെ
ഞാന്‍ നിനക്കായ് കാത്തിരിക്കുന്നു
ആയിരം കണ്ണുകളുമായ് ,
നെടുവീര്‍പ്പിന്റെ ചുടു കാറ്റിനും
മിഴിയോരം നിറഞ്ഞു നില്ക്കുന്ന കണ്ണീരിനും
എന്നെ ദുഖിതനാക്കാന്‍ കഴിയില്യാ.
നിന്റെ ഓര്‍മ്മകള്‍ എനിക്ക് ആശ്വാസമാകുന്നു
നിമിഷങ്ങള്‍ എനിക്ക് ചിലപ്പോള്‍
വര്‍ഷങ്ങള്‍ പോലെ തോന്നിയേക്കാം
നിന്നെ വീണ്ടും കണ്ടു-
മുട്ടുന്നനിമിഷങ്ങള്‍ ഞാന്‍ കാത്തിരിക്കുന്നു.............
കണ്ണുകള്‍ പൂട്ടിയാല്‍ മനസ്സിണ്ടെ
കണ്ണുകള്‍ തുറക്കുന്നു.
അവിടെ നിന്നോടൊപ്പമുണ്ടായിരുന്ന
മധുര മായ ഓര്‍മ്മകള്‍ മാത്രം.
ഇവിടെ ഞാന്‍ ഒറ്റക്കാണ്,
എങ്കിലും,
നിന്ടെ ഓര്‍മ്മകള്‍എനിക്ക്
ജീവന് പകര്ന്ന്കൊണ്ടേയിരിക്കും............!
Wednesday, July 18, 2007
Subscribe to:
Post Comments (Atom)

9 comments:
ദേ വീണ്ടും!!കൊള്ളാം.!
ആ തൊട്ടാവാടി ഈ തൊട്ടാവാടി അല്ലെന്നു പറയുന്നു.. ആാ.... ആര്‍ക്കറിയാം.?
സാല്‍ജോ അളിയാ,
ലോകത്ത് ആര് വിരഹകാവ്യമെഴുതിയാലും അത് അളിയനെ പറ്റി ആണെന്ന് അളിയന് വിചാരിക്കുന്നുണ്ടോ അളിയാ? ;-)
ഞാനും ഒരു കവിത എഴുതി.
വേഴാമ്പല്‍ കേഴും വേനല്‍ കുടീരമേ..
ആയിരം കണ്ണുമായ് കാത്തിരിന്നു നിന്നെ ഞാന്‍ ..
മിഴിയോരം കവിഞ്ഞൊഴുകുമ്പോള് ..
ഓര്‍മ്മകളേ നിങ്ങള്‍ കൈവളചാര്‍ത്തി വരൂ..
മധുരിക്കും ഓര്‍മ്മകളുമായി വരൂ..
വരൂ..പ്ലീസ്സ്..വരൂ...ഒരിക്കല്‍ കൂടി..
ഇതെങ്ങനെ ഉണ്ടു ദില്‍ബാ..?
[തൊട്ടാവാടി ഒരു തൊട്ടാവാടി അല്ലല്ലോ..അല്ലേ..]
കവിതയുടെ പേര്..."കഷ്ടം"
കഷ്ടം.
ഓഫ്: ഉണ്ണികുട്ടാ നല്ല കവിത. ഞാന്‍ പറയണമെന്ന് കരുതിയത് കവിതയാക്കി ഇട്ടതിന് നന്ദി.
സാല്‍ജോ ഉദ്ദേശിക്കുന്ന തൊട്ടാവാടി ഏതാ...........?
അതു പറയൂ എന്നാ ഞാന്‍ പറയാം.
പിന്നെ ഞാന്‍ അറിയുന തൊട്ടാവാടി ഞാന്‍ മാത്രം ഉള്ളൂ.യാഹു-വിലും,ഓര്‍ക്കൂട്ടിലും,ഒക്കെ ഞാന്‍ മാത്രെ ഉള്ളൂ.ഇനി പറ എവിട്ടുന്നാ സാല്‍ജോ തൊട്ടാവാടിയെ കണ്ടത്....?
ഉണ്ണികുട്ടാ കളിയാക്കിയതല്ലാ എന്നു കരുതികോട്ടെ..?
തൊട്ടാവാടീ...
ഈ കവിത ഇതുവരെ എഴുതിയതില്‍ ഏറ്റവും സൂപ്പര്‍. തകര്‍പ്പന്‍.
സാല്ജോഅളിയാ... മറുപടി പറയഡേയ്, എവിടുന്നാ നിന്റെ കാലേല് തൊട്ടാവാടിമുള്ളു കൊണ്ടതെന്ന്???!!
വിട്ടുകള സുഹൃത്തേ വിട്... അതിതല്ല!
ദില്‍ബാ നിനക്കെന്റെ വേദന അറിയില്ല... പഴുത്ത കണ്ണിമാങ്ങാ വേണമെന്നു വാശിപിടിച്ചപ്പോള്‍... ഞ്യാന്‍... ങും... പോട്ടെ... എന്തിനാവെറുതെ... ;)
ഉണ്ണിക്കുട്ടാ...വീണ്ടും കാവ്യമെഴുതി എന്തിനെന്നെ കരയിക്കുന്തു.. ഹമ്പേ.. ജാനെന്തു പിഴച്ചൂ..ദൈവമേ..?
Post a Comment