how is my blog

Monday, July 2, 2007

ഇഷ്ടം

വേഴാമ്പല്‍ മഴക്കായ് കാത്തിരിക്കും പോലെ
ഞാന്‍ നിനക്കായ് കാത്തിരിക്കുന്നു
ആയിരം കണ്ണുകളുമായ് ,
നെടുവീര്‍പ്പിന്റെ ചുടു കാറ്റിനും
മിഴിയോരം നിറഞ്ഞു നില്‍ക്കുന്ന കണ്ണീരിനും
എന്നെ ദുഖിതനാക്കാന്‍ കഴിയില്യാ.
നിന്റെ ഓര്‍മ്മകള്‍ എനിക്ക് ആശ്വാസമാകുന്നു
നിമിഷങ്ങള്‍ എനിക്ക് ചിലപ്പോള്‍
വര്‍ഷങ്ങള്‍ പോലെ തോന്നിയേക്കാം
നിന്നെ വീണ്ടും കണ്ടു മുട്ടുന്നനിമിഷങ്ങള്‍
ഞാന്‍ കാത്തിരിക്കുന്നു......................................!

3 comments:

സാരംഗി said...

ബ്ലോഗ് ഇപ്പോഴാണു ഞാന്‍ കണ്ടത് തൊട്ടാവാടീ.
നല്ല നല്ല കവിതകള്‍ ഇനിയും പോരട്ടെ..

Rasheed Chalil said...

നന്നായിരിക്കുന്നു.

Areekkodan | അരീക്കോടന്‍ said...

തൊട്ടാവാടീ....നന്നായിരിക്കുന്നു.