how is my blog

Monday, July 9, 2007

അറിയാത്ത വേദന

എന്തിനു വേണ്ടിയാണ് നമ്മള്‍ അടുത്തത്?
അറിഞ്ഞു കൂടാ.
എന്തിനു വേണ്ടിയാണ് നമ്മള്‍ വഴക്കടിച്ചത് ?
അറിഞ്ഞു കൂടാ.
എന്തിനു വേണ്ടിയാണ് നമ്മള്‍ സ്നേഹിച്ചത്?
അറിഞ്ഞു കൂടാ.
എന്തിനു വേണ്ടിയാണ് നമ്മള്‍ പിണങ്ങിയത് ?
അറിഞ്ഞു കൂട.
നീ എനിക്കാരായിരുന്നു?
അറിഞ്ഞു കൂടാ.
ഞാന്‍ നിനക്കാരായിരുന്നു?
അറിഞ്ഞു കൂട.
നിന്റെ മനസ്സില്‍ എന്തായിരുന്നു ?
അറിഞ്ഞു കൂടാ.
എന്റെ മനസ്സില്‍ എന്തായിരുന്നു ?
അറിഞ്ഞു കൂടാ.
ഒന്ന് മാത്രം എനിക്കറിയാം
ഇപ്പോള്‍ രണ്ട് മനസ്സുകളില്‍ വേദനയാണ്.
എന്തിനോ ഏതിനോ വേണ്ടിയുള്ള വേദന........!

7 comments:

Areekkodan | അരീക്കോടന്‍ said...

എന്തിനോ ഏതിനോ വേണ്ടിയുള്ള വേദന അറിഞ്ഞു കൂടാ.........!

സാല്‍ജോҐsaljo said...

എന്തിനു വേണ്ടിയാണ് നമ്മള്‍ അടുത്തത്?
കാരണം നീയൊരു നല്ല കൂട്ടുകാരിയായിരുന്നു.

എന്തിനു വേണ്ടിയാണ് നമ്മള്‍ വഴക്കടിച്ചത് ?
അത് സ്നേഹത്തിന്റെ അടയാളമാണ്, കൂടുതല്‍ വഴക്കടിച്ച് കൂടുതല്‍ സ്നേഹിച്ചു.

എന്തിനു വേണ്ടിയാണ് നമ്മള്‍ സ്നേഹിച്ചത്?
ശരിയാണ് . അറിഞ്ഞു കൂടാ.

എന്തിനു വേണ്ടിയാണ് നമ്മള്‍ പിണങ്ങിയത് ?
പിണങ്ങിയിട്ടില്ല,പിണങ്ങാനാവുകയും ഒരിക്കലും.!

നീ എനിക്കാരായിരുന്നു?
എല്ല്ലാം.

ഞാന്‍ നിനക്കാരായിരുന്നു?
എല്ലാമെല്ലാം.

നിന്റെ മനസ്സില്‍ എന്തായിരുന്നു ?
ഒരപൂര്‍വ്വ സൌഹൃദം.

എന്റെ മനസ്സില്‍ എന്തായിരുന്നു ?
അറിഞ്ഞു കൂടാ.

ഒന്ന് മാത്രം എനിക്കറിയാം
ഇപ്പോള്‍ രണ്ട് മനസ്സുകളില്‍ വേദനയാണ്.
എന്തിനോ ഏതിനോ വേണ്ടിയുള്ള വേദന........!

അത് മായ്യ്ക്കാനായാല്‍? ശ്രമിച്ചാലോ?

ഇതിവിടെ എഴുതിയതെന്തിനാണെന്നറിയില്ല, ചിലപ്പോള്‍ ഈ തൊട്ടാവാടി ഞാനറിയുന്ന തൊട്ടാവാടിയാവാം. അല്ലെങ്കില്‍ ക്ഷമിക്കുക!

വല്യമ്മായി said...

കൂടുതലെഴുതുക.

freebird | bobinson said...

കൂടുതല്‍ പ്രതീക്ഷിക്കുന്നു ..... ഇനിയും എഴുതൂ ...

ഇതു നോക്കൂ : http://www.freebird.in/wp/?p=41

Rasheed Chalil said...

ആ തിരിച്ചറിവല്ലേ അതിന്റെ ഉത്തരം...

നന്നായിട്ടുണ്ട്.

മെലോഡിയസ് said...

വേദനിച്ചാ‍ലേ..സ്‌നേഹിക്കപ്പെടുന്നതിന്റെ, സ്‌നേഹിക്കുന്നതിന്റെ വില മനസിലാകൂ :). എന്നാലേ അതിലും കൂടുതലായി സ്‌നേഹിക്കാനാകൂ. ( ഇത് എന്റെ ഒരു വിശ്വാസം)
നന്നായി എഴുതിയിട്ടുണ്ട്. ആശംസകള്‍

musthu said...

thottavaadi..sherikkum angineyaano..nalla varikal..pranayathe kurichu vallathe vaajaalanavunnullo..
njaan ithu copy adikkum,, virodhamillallo....
kshamikkanam enne parijayappeduthiyilla.. njaan musthu..ippol Qataril..athalam grassland.kannur jilla..