മഴവില്ല് വിരിഞ്ഞു നില്ക്കുന്ന ആകാശം കാണാന്‍ എത്ര മനോഹരമാണ്.
മനസ്സ് പ്രണയം വന്ന് നിറയുമ്പോള്‍
എല്ലാവരുടെയും ജീവിതവും
വര്‍ണ്ണങ്ങള്‍ നിറഞ്ഞതാകുന്നില്ലെ?
പൂവായി വിരിഞ്ഞ കണ്ണുകള്‍ക്ക് ,
ഹംസഗാനമായ കാതുകള്‍ക്ക് ,
കുളിര് തന്നലായി മാറി മനസ്സ്. ,
രഗോത്സവമായി മാറി പ്രണയം .
മഴവില്ല് മാഞ്ഞു പോകുന്ന പോലെ ,
ഒരു വാക്ക് പോലും പറയാതെ ,
ഒരിറ്റ് കണ്ണീര് പോലും ഇറ്റാതെ ,
ജീവിതത്തില്‍ നിന്ന് തന്നെ പ്രണയിനി
മാഞ്ഞു പോകുമ്പോള്‍ ......
വര്‍ണ്ണങ്ങള്‍ വിരിച്ച് ,
മനസ്സ് ഒരു മഴവില്ലായി ,
വിരിഞ്ഞു നില്ക്കാന് ആശിക്കയല്ലാതെ ,
പോകരുതെ എന്നു പറയാനല്ലാതെ .......................
ഓര്‍മ്മകളിലൂടെ വിരിഞ്ഞു
നില്ക്ക തന്നെ ചെയ്യും
പ്രണയം.
Tuesday, July 10, 2007
Subscribe to:
Post Comments (Atom)

2 comments:
ഓര്‍മകള്‍ക്കെന്തു സുഗന്ധം
പ്രണയം എന്ന പുതിയ കവിത മുതലിങ്ങോട്ട് താഴേക്കു വായിച്ചു വരുകയായിരുന്നു...
അതില്‍ ഇതെനിക്ക് ഇഷ്ടപ്പെട്ടു...
ശൈഫി പറഞ്ഞതു പോലെ,
“ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം...
എന്നാത്മാവിന്‍ നഷ്ട സുഗന്ധം”
ജീവിതത്തില്‍ തൊട്ടാവാടിയാകാതിരിക്കുക...
:)
Post a Comment