പ്രണയിച്ച് അടുത്തറിഞ്ഞ മനസ്സുകള്‍
വേര്‍പിരിയേണ്ടതായിവരാറുണ്ട്.
ഹ്രിദയ താളങ്ങള്‍ ഒന്നായിരുന്നവര്‍ക്ക്,
എത്ര അകലെ ആയിരുന്നാലും
മനസ്സുകള്‍ തിരിച്ച് അറിയാന്‍
കഴിയാവുന്ന വിതം
പ്രണയിച്ചനുഭവിച്ചിരിക്കും.
ഒന്നായി തീരാമെന്ന പ്രതീക്ഷകള്‍
ഓരോന്നായി അവസ്സാനിക്കുമ്പോഴും
മനസ്സുകള്‍ തീവ്രമായി അടുത്ത് കൊണ്ടിരിക്കും.
വിരഹം ഒരു ഗാനം പോലെ പാടുന്നതായും,
അതു കേട്ട് ഹ്രിദയം തേങ്ങുന്നതായും തോന്നാം.
കാണാനോ, ആശ്വസിപ്പിക്കാനോ കഴിയാത്ത വിതം
മനസ്സുകള്‍ പരസ്പരം സ്വാന്തനിപ്പിച്ചു കൊണ്ടിരിക്കും.
ആ സ്വാന്തനം ഒരു താരാട്ടായി,
മൌനമായ വേദനകള്‍ക്കും,
നെടുവീര്‍പ്പുകള്‍ക്കിടയിലും
നമുക്ക് ജീവന്‍ പകര്‍ന്ന് കൊണ്ടേയിരിക്കും.................!
Monday, July 16, 2007
Subscribe to:
Post Comments (Atom)

6 comments:
നന്നായി.
.................
ഹൃദയം = hr^dayam
വിധം = vidham
:)
ഹൃദയം hr^dayam
വിധം vidham
"കാണാനോ, ആശ്വസിപ്പിക്കാനോ കഴിയാത്ത വിതം
മനസ്സുകള്‍ പരസ്പരം സ്വാന്തനിപ്പിച്ചു കൊണ്ടിരിക്കും."
...............
ആ പ്രതീക്ഷ മാത്രം ബാക്കിയായ്
പ്രണയാതുരമായ വരികള്‍
മനോഹരമായി...
ഇതിങ്ങനെ തുടരുകയാണോ?
ഇതിനൊരവസാനമില്ലേ?
കൂടുതല്‍ മെച്ചമാവുന്നുണ്ട്.
:-)
Post a Comment