how is my blog

Wednesday, July 18, 2007

ഇഷ്ടം......

വേഴാമ്പല്‍ മഴക്കായ് കാത്തിരിക്കും പോലെ
ഞാന്‍ നിനക്കായ് കാത്തിരിക്കുന്നു
ആയിരം കണ്ണുകളുമായ് ,
നെടുവീര്‍പ്പിന്റെ ചുടു കാറ്റിനും
മിഴിയോരം നിറഞ്ഞു നില്‍ക്കുന്ന കണ്ണീരിനും
എന്നെ ദുഖിതനാക്കാന്‍ കഴിയില്യാ.
നിന്റെ ഓര്‍മ്മകള്‍ എനിക്ക് ആശ്വാസമാകുന്നു
നിമിഷങ്ങള്‍ എനിക്ക് ചിലപ്പോള്‍
വര്‍ഷങ്ങള്‍ പോലെ തോന്നിയേക്കാം
നിന്നെ വീണ്ടും കണ്ടു-
മുട്ടുന്നനിമിഷങ്ങള്‍ ഞാന്‍ കാത്തിരിക്കുന്നു.............

കണ്ണുകള്‍ പൂ‍ട്ടിയാല്‍ മനസ്സിണ്ടെ

കണ്ണുകള്‍ തുറക്കുന്നു.
അവിടെ നിന്നോടൊപ്പമുണ്ടായിരുന്ന
മധുര മായ ഓര്‍മ്മകള്‍ മാത്രം.
ഇവിടെ ഞാന്‍ ഒറ്റക്കാണ്,
എങ്കിലും,
നിന്ടെ ഓര്‍മ്മകള്‍എനിക്ക്
ജീവന്‍ പകര്‍ന്ന്കൊണ്ടേയിരിക്കും............!

9 comments:

സാല്‍ജോҐsaljo said...

ദേ വീണ്ടും!!കൊള്ളാം.!


ആ തൊട്ടാവാടി ഈ തൊട്ടാവാടി അല്ലെന്നു പറയുന്നു.. ആ‍ാ.... ആര്‍ക്കറിയാം.?

Unknown said...

സാല്‍ജോ അളിയാ,
ലോകത്ത് ആര് വിരഹകാവ്യമെഴുതിയാലും അത് അളിയനെ പറ്റി ആണെന്ന് അളിയന്‍ വിചാരിക്കുന്നുണ്ടോ അളിയാ? ;-)

ഉണ്ണിക്കുട്ടന്‍ said...

ഞാനും ഒരു കവിത എഴുതി.

വേഴാമ്പല്‍ കേഴും വേനല്‍ കുടീരമേ..
ആയിരം കണ്ണുമായ് കാത്തിരിന്നു നിന്നെ ഞാന്‍ ..
മിഴിയോരം കവിഞ്ഞൊഴുകുമ്പോള്‍ ..
ഓര്‍മ്മകളേ നിങ്ങള്‍ കൈവളചാര്‍ത്തി വരൂ..
മധുരിക്കും ഓര്‍മ്മകളുമായി വരൂ..
വരൂ..പ്ലീസ്സ്..വരൂ...ഒരിക്കല്‍ കൂടി..

ഇതെങ്ങനെ ഉണ്ടു ദില്‍ബാ..?
[തൊട്ടാവാടി ഒരു തൊട്ടാവാടി അല്ലല്ലോ..അല്ലേ..]

ഉണ്ണിക്കുട്ടന്‍ said...

കവിതയുടെ പേര്..."കഷ്ടം"

അഞ്ചല്‍ക്കാരന്‍ said...

കഷ്ടം.
ഓഫ്: ഉണ്ണികുട്ടാ നല്ല കവിത. ഞാന്‍ പറയണമെന്ന് കരുതിയത് കവിതയാക്കി ഇട്ടതിന് നന്ദി.

തൊട്ടാവാടി said...

സാല്‍ജോ ഉദ്ദേശിക്കുന്ന തൊട്ടാവാടി ഏതാ...........?
അതു പറയൂ എന്നാ ഞാന്‍ പറയാം.
പിന്നെ ഞാന്‍ അറിയുന തൊട്ടാവാടി ഞാന്‍ മാത്രം ഉള്ളൂ.യാഹു-വിലും,ഓര്‍ക്കൂട്ടിലും,ഒക്കെ ഞാന്‍ മാത്രെ ഉള്ളൂ.ഇനി പറ എവിട്ടുന്നാ സാല്‍ജോ തൊട്ടാവാടിയെ കണ്ടത്....?

ഉണ്ണികുട്ടാ കളിയാക്കിയതല്ലാ എന്നു കരുതികോട്ടെ..?

SUNISH THOMAS said...

തൊട്ടാവാടീ...
ഈ കവിത ഇതുവരെ എഴുതിയതില്‍ ഏറ്റവും സൂപ്പര്‍. തകര്‍പ്പന്‍.


സാല്‍ജോഅളിയാ... മറുപടി പറയഡേയ്, എവിടുന്നാ നിന്‍റെ കാലേല്‍ തൊട്ടാവാടിമുള്ളു കൊണ്ടതെന്ന്???!!

സാല്‍ജോҐsaljo said...

വിട്ടുകള സുഹൃത്തേ വിട്... അതിതല്ല!

ദില്‍ബാ നിനക്കെന്റെ വേദന അറിയില്ല... പഴുത്ത കണ്ണിമാങ്ങാ വേണമെന്നു വാശിപിടിച്ചപ്പോള്‍... ഞ്യാന്‍... ങും... പോട്ടെ... എന്തിനാവെറുതെ... ;)

സാല്‍ജോҐsaljo said...

ഉണ്ണിക്കുട്ടാ...വീണ്ടും കാവ്യമെഴുതി എന്തിനെന്നെ കരയിക്കുന്തു.. ഹമ്പേ.. ജാനെന്തു പിഴച്ചൂ..ദൈവമേ..?